Skip to main content

Posts

Featured

റിവ്യൂ : അമേരിക്കൻ മർഡർ - ദി ഫാമിലി നെക്സ്റ്റ് ഡോർ

'C U Soon' കണ്ട് ഹാങ്ങോവർ മാറിവന്നപ്പോഴേക്കും അതിനെ വെല്ലുന്ന മറ്റൊരു ഡോക്യൂമെന്ററി തന്നെ വന്നിരിക്കുന്നു. ഒരു യഥാർത്ഥ സംഭവത്തിന്റെ  ഫുട്ടേജുകൾ കോർത്തിണക്കി ത്രില്ലർ സിനിമ കാണുന്ന രീതിയിൽ നമുക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുകയാണ് 'അമേരിക്കൻ മർഡർ : ദി ഫാമിലി നെക്സ്റ്റ് ഡോർ ' എന്ന ഡോക്യൂമെന്ററി. 2018ൽ അമേരിക്കയിലെ കോളറാഡോയിൽ നടന്ന ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകത്തിന്റെ നേർക്കാഴ്ചയാണ് ഒന്നര മണിക്കൂർ വരുന്ന ഈ ഡോക്യൂമെന്ററിയിൽ നമുക്ക് കാണാനാകുന്നത്. വാട്ട്സ് ഫാമിലി മാർഡേഴ്‌സ് എന്ന് കുപ്രസിദ്ധി ആർജിച്ച സംഭവം. നാല് മനുഷ്യജീവനുകളാണ് ഇല്ലാതായത്. ഗർഭിണിയായ ഷാൻ വാട്സ്, നാല് വയസുകാരിയായ ബെല്ല, മൂന്ന് വയസുകാരിയായ സെലിസ്റ് എന്നിവരെ കുടുംബനാഥനായ ക്രിസ്റ്റഫർ ലീ വാട്സ് കൊലപ്പെടുത്തുകയായിരുന്നു.      ഫേസ്ബുക്, ഗൂഗിൾ ഡ്രൈവ് എന്നിവയിലുള്ള വീഡിയോകൾ കൂടാതെ പോലീസിന്റെ കൈവശമുള്ള വീഡിയോകളും ഫോൺ ചാറ്റുകളും എല്ലാം ചേർത്ത് ഒരു കഥ അവതരിപ്പിക്കപ്പെടുന്നതുപോലെ കാണിച്ചിരിക്കുകയാണ് ഈ ഡോക്യൂമെന്ററിയിൽ. കൊലപാതകത്തിന് ശക്തമായ ഒരു കാരണമുണ്ടോ അല്ലെങ്കിൽ അങ്ങനെ ഒന്ന് പ്രേക്ഷകരായ നമുക്ക് കണ്ടെത്താൻ ക

Latest Posts

അവയവങ്ങൾ സദാചാരവാദികളെ സൃഷ്ടിക്കുമ്പോൾ !!

ഉണ്ണൂലി

ഒരു ന്യൂ ജെൻ കല്യാണക്കഥ