അവയവങ്ങൾ സദാചാരവാദികളെ സൃഷ്ടിക്കുമ്പോൾ !!

ഞാൻ പറയാൻ പോകുന്ന വിഷയത്തെ പറ്റി പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായേക്കാം. ആ ഭിന്നതകളെയെല്ലാം മാറ്റി നിർത്തി ഈ വിഷയത്തിന്റെ മെറിറ്റിൽ നിന്ന് ചിന്തിക്കേണ്ടതാണ്. 

ഒരു പ്രമുഖ ട്രോൾ ഗ്രൂപ്പിൽ രണ്ട് ദിവസമായി വന്നുകൊണ്ടിരിക്കുന്ന ട്രോളുകളാണ്. ഓൺലൈൻ ആങ്ങളമാരെക്കൊണ്ട് പൊറുതിമുട്ടി ഇരിക്കുമ്പോഴാണ് ചില സദാചാര ചേട്ടന്മാർ കൂടി സെലക്റ്റീവ് ആയി ആക്രമണം തുടങ്ങിയിരിക്കുന്നത്. ഇവരുടെയൊക്കെ ചാറ്റ് ബോക്സ്‌ നോക്കിയാൽ മിക്കവാറും ഈ കപട സദാചാരവാദികളുടെ മുഖം മൂടി അഴിഞ്ഞു വീഴും. മിക്കവാറും പോസ്റ്റുകൾക്കും 1k ക്ക് മേൽ ലൈകും കമെന്റും ഉണ്ട്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം അല്ലെങ്കിൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന മനോഭാവം തുറന്നു കാണിക്കപ്പെടുകയാണ് രണ്ട് ദിവസമായി. ഈ ആങ്ങളമാർ പലരും സിനിമയിലോ സീരീസിലോ ശരീര പ്രദർശനങ്ങൾക്ക് എതിരല്ലതാനും.ഈ ട്രോളുകൾ എല്ലാം അപ്പ്രൂവ് ചെയ്യുന്ന അഡ്മിൻ പാനലിൽ ഉള്ളവരുടെ മനോഭാവം കൂടി വിലയിരുത്തപ്പെടേണ്ട ഒന്നാണ്. 


ഇതേ കാര്യത്തിൽ കുറെ നാളുകൾക്കുമുൻപ് എഴുതിയ ഒരു പോസ്റ്റ്‌ ആണ് താഴെ. മനുഷ്യ ശരീരം എന്നത് പുറമെ കാണുന്ന കുറച്ച് അവയവങ്ങളാണ് എന്ന് മാത്രം കരുതുന്നവർ നമ്മുടെ ചുറ്റിലുമുണ്ടെന്നത് ഭയപ്പെടുത്തേണ്ട ഒരു യാഥാർഥ്യം തന്നെയാണ്. 


https://m.facebook.com/story.php?story_fbid=3099734803420749&id=100001527805017

Comments

Popular Posts